Times Kerala

 അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 
 അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
 അയോധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാം ലല്ലയെ വണങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദർശനത്തിനായി രാമക്ഷേത്രത്തിൽ എത്തിയത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ?ഗവര്‍ണര്‍ അയോധ്യയില്‍ എത്തുന്നത്.ശാന്തി നല്‍കുന്നിടത്തെത്താന്‍ സാധിച്ചതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനുമുന്‍പും അയോധ്യയില്‍ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും അഭിമാനം നല്‍കുന്ന നിമിഷമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Topics

Share this story