മുത്തൂറ്റ് എക്സിം ഗോള്‍ഡ് റീസൈക്ലിംഗ് ശാഖ തിരുവല്ലയില്‍ തുറന്നു | Muthoot

ഇന്ത്യയിലെ 77-ാമത് എംജിപി ശാഖയും കേരളത്തിലെ ഏഴാമത്തെ ശാഖയുമാണിത്
muthoot
Updated on

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) ലോഹ വിഭാഗമായ മുത്തൂറ്റ് എക്സിം (പ്രൈ) ലിമിറ്റഡ് തിരുവല്ലയില്‍ പുതിയ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് (എംജിപി) ശാഖ തുറന്നു. ഇന്ത്യയിലെ 77-ാമത് എംജിപി ശാഖയും കേരളത്തിലെ ഏഴാമത്തെ ശാഖയുമാണിത്. തിരുവല്ല ജുമാ മസ്ജിദിന് എതിര്‍വശത്തുള്ള മലയില്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ മുത്തൂറ്റ് ഗോള്‍ഡ് പോയിന്റിലാണ് പുതിയ ശാഖ. (Muthoot)

''വിശ്വാസത്തിനും സുതാര്യതയ്ക്കും എപ്പോഴും മൂല്യം കല്‍പ്പിക്കുന്ന കേരളത്തില്‍ ഞങ്ങളുടെ ഗോള്‍ഡ് പോയിന്റ് ശൃംഖല കൂടുതല്‍ വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളം ഉത്തരവാദിത്തമുള്ള സ്വര്‍ണ്ണ പുനരുപയോഗം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് തിരുവല്ലയിലെ ശാഖയെന്ന് മുത്തൂറ്റ് എക്‌സിം സിഇഒ കെയൂര്‍ ഷാ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com