Times Kerala

 ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

 
 ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​കൂ​ടി​യാ​യ വെ​ള്ള​യി​ൽ പ​ണി​ക്ക​ർ റോ​ഡ് സ്വ​ദേ​ശി ധ​​​നേ​ഷിനെയാണ്  (33) പിടികൂടിയത്.  കാ​ർ ക​ത്തി​ച്ച​തി​നും കൊ​ല​ക്കും പി​ന്നി​ൽ ഒ​രേ പ്ര​തി​ക​ളാ​യി​രി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നി​ര​വ​ധി സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും മ​റ്റു ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.

പ​ണി​ക്ക​ർ റോ​ഡ് നാ​ലു​കു​ടി​പ​റ​മ്പി​ൽ ശ്രീ​കാ​ന്താ​ണ് (47) ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 5.45ഓ​ടെ വീ​ടി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട സ്വ​ന്തം ഓ​ട്ടോ​ക്ക​ടു​ത്ത് ന​ട​പ്പാ​ത​യി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. കേ​ര​ള സോ​പ്സി​ന്റെ പി​റ​കു​വ​ശ​ത്തെ ഗേ​റ്റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത ശ്രീ​കാ​ന്തി​ന്റെ സാ​ൻ​ട്രോ കാ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചി​രു​ന്നു. ഇ​തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​തേ സ്ഥ​ല​ത്തു​വെ​ച്ച് ശ്രീ​കാ​ന്ത് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യു​ടെ മാ​താ​വി​നെ ശ്രീ​കാ​ന്ത് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.  

Related Topics

Share this story