HomeKeralaഅട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ അപ്പീലിലും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന ഹർജിയിലും ഹൈക്കോടതി...

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ അപ്പീലിലും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന ഹർജിയിലും ഹൈക്കോടതി വിധി ഇന്ന് | Attappadi Madhu Murder Case

കൊച്ചി: കേരള മനസ്സാക്ഷിയെ ഉലച്ച അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലിലും, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും നൽകിയ ഹർജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം.(Attappadi Madhu Murder Case Kerala High Court Verdict Today On Appeals)

എന്നാൽ, പ്രതികൾക്ക് ലഭിച്ച ശിക്ഷ വർദ്ധിപ്പിക്കണമെന്നാണ് മധുവിന്റെ കുടുംബത്തിൻ്റെ വാദം. പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും മധുവിന്റെ കുടുംബം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരും വിചാരണക്കോടതി വെറുതെ വിട്ട ഒരാളും ഉൾപ്പെടെ കേസിലെ 16 പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22 നായിരുന്നു ആദിവാസി യുവാവായ മധു ക്രൂരമായ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ഒരു കൂട്ടം ആളുകൾ മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Story Summary

The Kerala High Court will deliver its verdict today on the appeals filed by the convicts in the Attappadi Madhu murder case seeking to overturn their sentences. The court will also rule on pleas from the government and Madhu’s mother requesting enhanced punishment for the convicts.

WhatsApp Channel Banner

Latest updates

കാനഡയിൽ ലുധിയാന സ്വദേശിനിയായ 23കാരി കൊല്ലപ്പെട്ടു; കൊലപാതകക്കുറ്റത്തിൽ പങ്കാളി...

ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ 22കാരൻ റിതീഷ് കുമാറിനെ എഡ്മന്റൺ...

ഹരിതകർമസേനയ്ക്ക് നൽകിയ മാലിന്യച്ചാക്കിൽ ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം...

കോഴിക്കോട്: കൊയിലാണ്ടിയിൽ ഹരിതകർമസേന ശേഖരിച്ച മാലിന്യച്ചാക്കിനുള്ളിൽ ജീവനുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം ആശങ്കയുണർത്തി (Haritha Karma Sena live python). മാലിന്യമെന്ന പേരിൽ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവെച്ച നിലയിലായിരുന്നുവെന്നാണ് വിവരം. ചാക്ക് തുറന്ന...

ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി സി.ജെ.പി നേതാവ് അഭിജീത് ദീപ്കെ; ധർമേന്ദ്ര...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദീപ്കെക്ക് (Abhijeet Deepke typhoid) ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ചികിത്സയിൽ കഴിയുകയാണെങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ...

സെൽഫി വീഡിയോയ്ക്ക് പിന്നാലെ മോദിയുടെ ഇൻസ്റ്റഗ്രാം കുതിപ്പ്; 24...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ സമരം നടത്തുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണം സൃഷ്ടിച്ചു (Narendra Modi Instagram Followers...

വൈദ്യുതി മുടക്കം ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കേസ്; ചെന്നിത്തല കെഎസ്ഇബി...

ആലപ്പുഴ: വൈദ്യുതി മുടക്കത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു (Chennithala KSEB office protest). ആലപ്പുഴ ജില്ലയിലെ ചെന്നിത്തല കെഎസ്ഇബി ഓഫീസിൽ ജൂലൈ 18-ന് നടന്ന...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....