HomeKerala'അതിവേഗ റെയിൽ കേരളത്തിലും യാഥാർത്ഥ്യമാകും;' ഇ. ശ്രീധരന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ,...

‘അതിവേഗ റെയിൽ കേരളത്തിലും യാഥാർത്ഥ്യമാകും;’ ഇ. ശ്രീധരന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ, കേരളത്തിൽ ഹൈസ്പീഡ് റെയിൽ വരുമെന്ന് അശ്വിനി വൈഷ്ണവ് | Ashwini Vaishnaw

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ വൻ വർധനവുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരന്റെ റെയിൽ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw). കേരളത്തിലെ റെയിൽവേ വികസനത്തിനായി ഇത്തവണ 3,795 കോടി രൂപയാണ് അനുവദിച്ചത്. ഇത് യുപിഎ സർക്കാരിന്റെ കാലത്തെ വിഹിതത്തേക്കാൾ പത്തിരട്ടി കൂടുതലാണെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ചും മന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചു. കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം, മെട്രോമാൻ ഇ. ശ്രീധരനുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും വ്യക്തമാക്കി. എന്നാൽ പദ്ധതിയുടെ സമയക്രമത്തെക്കുറിച്ചോ അത് എപ്പോൾ യാഥാർത്ഥ്യമാകുമെന്നോ ഉള്ള ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ദക്ഷിണ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ച് പ്രഖ്യാപിക്കുന്ന അഞ്ച് പുതിയ ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ കേരളത്തിന് പ്രതീക്ഷയുണ്ടെങ്കിലും വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

സംസ്ഥാനത്തെ പ്രധാന റെയിൽവേ പദ്ധതികളുടെ പുരോഗതിയും മന്ത്രി വിശദീകരിച്ചു. മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ നടപടികളും ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂർത്തിയായതായും തിരുനാവായ-ഗുരുവായൂർ പുതിയ പാത പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു.

റെയിൽവേ വികസനത്തിന് പ്രധാന തടസ്സമായി നിൽക്കുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ കത്തയക്കുമെന്ന് മന്ത്രി പറഞ്ഞു. റെയിൽവേയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഭൂമി വിട്ടുനൽകുന്നതിലെ കാലതാമസം പദ്ധതികളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്തെ ഡീസൽ ഷെഡ് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary

Railway Minister Ashwini Vaishnaw has assured full support for E. Sreedharan’s high-speed rail proposals, confirming that Kerala will eventually see a high-speed rail network. While highlighting a record ₹3,795 crore allocation for Kerala in the budget, the minister remained silent on the specific timeline for the project but urged the state government to expedite land acquisition.

WhatsApp Channel Banner

Latest updates

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക: കോഴിക്കോട് പാളയം കൊലപാതകത്തിൽ...

കോഴിക്കോട്: പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സംസ്കാര ചടങ്ങുകളിൽ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസിൽ പ്രത്യേക...

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ മുടങ്ങും: അനിശ്ചിതകാല സമരം...

തിരുവനന്തപുരം: നിരക്ക് വർദ്ധനവ് നടപ്പിലാക്കുക, ബൈക്ക് ടാക്സികൾ അവസാനിപ്പിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ. ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ...

ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്: ഹോർമുസിൽ...

ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന നടത്തുന്ന ശക്തമായ ബോംബാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിലാണ് പുതുതായി...

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും...

‘ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വൻ വിജയം, പാക് സൈന്യം...

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൂറീൻ നിയാസിയുടെ വെളിപ്പെടുത്തൽ പാകിസ്താൻ രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വൻ വിജയമായിരുന്നുവെന്നും,...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...