Times Kerala

 'ആരവം' കോസ്റ്റല്‍ ഗെയിംസ് ഇന്ന് തുടങ്ങും

 
 'ആരവം' കോസ്റ്റല്‍ ഗെയിംസ് ഇന്ന് തുടങ്ങും
 

തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ആരവം കോസ്റ്റല്‍ ഗെയിംസിന് ഇന്ന് (ഫെബ്രുവരി 10) തുടക്കമാകും. തീരദേശ തദ്ദേശ സ്ഥാപന പരിധികളില്‍ നിന്നുള്ള 18-28 പ്രായക്കാരായ കായിക പ്രതിഭകള്‍ക്കു വേണ്ടി സംസ്ഥാന കായിക വകുപ്പാണ് ഈ കായിക മേള സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോള്‍ ഗ്രൗണ്ടിലും പുല്ലുവിള ലിയോ തേര്‍ട്ടീന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമായാണ് മേള അരങ്ങേറുന്നത്. കബഡി, ഫുട്ബോള്‍, വടംവലി, വോളിബോള്‍ എന്നീ നാല് ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന കായിക മത്സരങ്ങള്‍ നാളെ വൈകീട്ട് അഞ്ചോടെ സമാപിക്കും.


തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് ഐ എ എസ് ഗെയിംസ് ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ് ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐ എ എസ് മുഖ്യാതിഥി ആകും. സബ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ് സുധീര്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ പ്രതിനിധികള്‍, തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങള്‍ എന്നിവരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.
--

Related Topics

Share this story