Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 4 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് കൂടി അനുമതി...

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ 4 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്ക് കൂടി അനുമതി | Medical colleges

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ അംഗീകാരം. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 4 മെഡിക്കൽ പി.ജി. സീറ്റുകൾക്ക് കൂടി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ നിലവിലെ സർക്കാരിന്റെ കാലത്ത് ആകെ അനുവദിക്കപ്പെട്ട മെഡിക്കൽ പി.ജി. സീറ്റുകളുടെ എണ്ണം 133 ആയി ഉയർന്നു.(Approval for 4 more super specialty seats in medical colleges in Kerala)

കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.സി.എച്ച്. സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിക്ക് 2 സീറ്റുകൾ അനുവദിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ഡി.എം. നിയോനറ്റോളജിക്ക് 2 സീറ്റുകൾ അനുവദിച്ചു.

ഈ കോഴ്സുകൾ ആരംഭിക്കുന്നതിനായി ആവശ്യമായ തസ്തികകൾ മുൻകൂട്ടി സൃഷ്ടിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെഡിക്കൽ കോളേജുകളിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.