Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്: സുപ്രീം കോടതിയിൽ ഹർജി...

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്: സുപ്രീം കോടതിയിൽ ഹർജി | Koodalmanikyam Temple

🎙️ Latest Podcast

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് തെക്കേവാര്യം കുടുംബാംഗം സതീശൻ നമ്പൂതിരിപ്പാടാണ് പരമോന്നത കോടതിയെ സമീപിച്ചത്. അഭിഭാഷകൻ ശ്യാം മോഹൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.(Application in Supreme Court against High Court order on appointment in Koodalmanikyam Temple)

ചേർത്തല സ്വദേശിയുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു തർക്കത്തിന്റെ തുടക്കം. കഴക നിയമനം പാരമ്പര്യാവകാശമാണെന്നും ഇത് ക്ഷേത്രത്തിലെ ആചാരപരമായ പ്രവൃത്തിയാണെന്നുമുള്ള വിഷയത്തിൽ വ്യക്തമായ തീരുമാനം എടുക്കാതിരുന്ന ഹൈക്കോടതി, തർക്കവിഷയങ്ങൾ സിവിൽ കോടതിയിൽ ഉന്നയിക്കാനാണ് നിർദ്ദേശിച്ചത്.

കഴക നിയമനം പാരമ്പര്യാവകാശമാണോ എന്നും ഈ ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നും ഹൈക്കോടതി പരിശോധിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഈ വിഷയത്തിൽ കൂടുതൽ അവ്യക്തതയുണ്ടാക്കിയെന്നും അതിനാൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.