Times Kerala

'കൈ ഉളുക്കിയതിന് അനസ്തേഷ്യ നൽകി': ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോണിന്റെ പിതാവ് 

 
'കൈ ഉളുക്കിയതിന് അനസ്തേഷ്യ നൽകി': ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോണിന്റെ പിതാവ് 

പത്തനംതിട്ട: സ്കൂളിൽ കളിക്കുന്ന സമയത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ അഞ്ചരവയസ്സുകാരൻ ആരോൺ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ആശുപത്രി അനസ്തേഷ്യ നൽകിയെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂൾ വിദ്യാർത്ഥിയാണ് ആരോൺ വി. വർഗീസ്. കഴിഞ്ഞ വൈകിട്ടാണ് കളിക്കുന്നതിനിടെ സ്കൂളിൽ വീണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാ​ഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ കൂടുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. 


 

Related Topics

Share this story