HomeKeralaനെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത...

നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത യുവതിയുടെ കാലിൽ പഴുപ്പ്, നിഷേധിച്ച് ഡോക്ടർ | Medical malpractice

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ നൽകി(Allegations of medical malpractice at Nedumangad Hospital)

കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ കടുത്ത വേദന അനുഭവപ്പെട്ടു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ് നൽകിയെന്നുമാണ് കുടുംബം പറയുന്നത്. നിലവിൽ കാലിലെ പഴുപ്പ് കൂടിയതിനെ തുടർന്ന് വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ആരോപണങ്ങൾ ചികിത്സിച്ച ഡോക്ടർ നിഷേധിച്ചു. ഡിസ്ചാർജിന് ശേഷം യുവതി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

Clickable Info Box