Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണം: വാദം തെളിയിക്കാൻ വെല്ലുവിളിച്ച് അയിഷാ പോറ്റി...

ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണം: വാദം തെളിയിക്കാൻ വെല്ലുവിളിച്ച് അയിഷാ പോറ്റി | BJP

🎙️ Latest Podcast

കൊല്ലം: കോൺഗ്രസിൽ ചേർന്ന അയിഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. അയിഷാ പോറ്റി നേരത്തെ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിരുന്നതായും ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നുമാണ് വയ്ക്കൽ സോമൻ ആരോപിച്ചത്. ഇതിനെതിരെ അയിഷ പോറ്റി രംഗത്തെത്തി.(Allegations of holding talks with BJP, Aisha Potty challenges to prove the claim)

ചർച്ചയുടെയും ഷാൾ അണിയിക്കുന്നതിന്റെയും ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇത് പുറത്തുവിടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ബിജെപിയുടെ ആരോപണങ്ങൾ പൂർണ്ണമായും പച്ചക്കള്ളമാണെന്ന് അയിഷാ പോറ്റി തിരിച്ചടിച്ചു.

ഷാൾ അണിയിച്ചു എന്ന വാദം തെളിയിക്കാൻ ബിജെപി നേതാക്കളെ അവർ വെല്ലുവിളിച്ചു. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന കാര്യം താൻ നേരത്തെ വെളിപ്പെടുത്തിയതാണ്. എന്നാൽ ബിജെപിയുമായി യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ധാരണയ്ക്കും താൻ മുതിർന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.