Times Kerala

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം തെറ്റ്: വി ശിവൻകുട്ടി

 
മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത ലഭിച്ചവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2024 – 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത കിട്ടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു. 
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ്, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സ്കൂളുകളിലും 20% മാർജിനിൽ സീറ്റ് വർദ്ധനവ് ഇതിനുപരിയായി ആവശ്യമുള്ള എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി മാർജിനിൽ സീറ്റ് വർദ്ധനവ്, കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിൽ എല്ലാ സർക്കാർ,എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20% മാർജിനിൽ സീറ്റ് വർദ്ധനവ് എന്നിവ സർക്കാർ അനുവദിച്ചു.

Related Topics

Share this story