Times Kerala

 കൂട്ടംതെറ്റിയെത്തിയ കാട്ടുപന്നി പട്ടാപ്പകല്‍ വീടിന്‍റെ ഗേറ്റ് തകര്‍ത്തു

 
കൂട്ടംതെറ്റിയെത്തിയ കാട്ടുപന്നി പട്ടാപ്പകല്‍ വീടിന്‍റെ ഗേറ്റ് തകര്‍ത്തു
 

കു​ള​ത്തൂ​പ്പു​ഴ: കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ളി​ലൊ​ന്ന് വീ​ടി​ന് മു​ന്നി​ലെ ക​വാ​ടം ഇ​ടി​ച്ചു ത​ക​ര്‍ത്തു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക്ക​ര ഇ​ര​ട്ട​വ​ള്ള ക​ട​വി​നു സ​മീ​പം ചെ​മ്പ​ന​ഴി​ക​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ഷു​ക്കൂ​റി​ന്‍റെ വീ​ട്ടി​നു മു​ന്നി​ലെ ഗേ​റ്റാ​ണ് കാ​ട്ടു​പ​ന്നി ഇ​ടി​ച്ചു​ത​ക​ര്‍ത്ത​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10 ഓ​ടെ വീ​ട്ടു​കാ​ര്‍ നോ​ക്കി നി​ല്‍ക്കെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. കൂ​ട്ടം തെ​റ്റി പു​ര​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ള്‍ പു​റ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വേ​ലി​ക്കെ​ട്ടി​നൊ​പ്പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​വാ​ട​ത്തി​ല്‍ ഇ​ടി​ച്ച് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.   ഇ​രു​മ്പ് ഗേ​റ്റി​ല്‍ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ തൂ​ണു​ക​ളും ക​വാ​ട​വും ത​ക​ര്‍ന്നു വീ​ണു. ഈ ​സ​മ​യം മ​റ്റു​ള്ള​വ ഇ​തു​വ​ഴി പു​റ​ത്തേ​ക്ക് ഓ​ടി​പ്പോ​യി. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഗേ​റ്റി​ല്‍നി​ന്ന്​ ത​ല ഊ​രി​യെ​ടു​ത്ത കാ​ട്ടു​പ​ന്നി​യും ആ ​ദി​ശ​യി​ലേ​ക്കു​ത​ന്നെ ഓ​ടി​പ്പോ​യി.  
 

Related Topics

Share this story