കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; വീട്ടമ്മ രക്ഷപെട്ടു
Feb 11, 2024, 17:58 IST
![കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; വീട്ടമ്മ രക്ഷപെട്ടു](https://timeskerala.com/static/c1e/client/91214/uploaded/60663482fb8807bad0e4c19d7d6651cf.jpg)
കൊച്ചി: കോതമംഗലത്തിനു സമീപം മണികണ്ഠൻ ചാലിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. പുലർച്ചെയാണ് മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. വെള്ളാരംകുത്ത് മുകൾ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്.
വീട്ടിൽ ശാരദ ഒറ്റക്കായിരുന്നു താമസിച്ച് വന്നിരുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാൽ ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.
ഇത് കൂടാതെ മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകർത്തു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)