Times Kerala

സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കേസെടുക്കണം; ഷാ​ഫി പ​റ​മ്പി​ൽ

 
സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കേസെടുക്കണം; ഷാ​ഫി പ​റ​മ്പി​ൽ
പാ​ല​ക്കാ​ട്: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​വ് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്ന സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ. ഗ​ണേ​ഷ് തു​ട​രു​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഔ​ദാ​ര്യ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണെന്നും  കൂ​ടെ​നി​ന്ന് ഒ​റ്റി​യ​തി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ച​രി​ത്ര​മാ​ണ് അ​ദ്ദേ​ഹം എ​ഴു​തി​ച്ചേ​ർ​ത്ത​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെന്നും  ഷാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫി​ലേ​ക്ക് ക​ണ്ണെ​റി​യാ​നാ​ണ് ഗ​ണേ​ഷി​ന്‍റെ ഭാ​വ​മെ​ങ്കി​ൽ, അ​തി​ന് ഏ​തെ​ങ്കി​ലും നേ​താ​വ് ക​ണ്ണോ കാ​തോ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​ക്കി​ല്ലെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story