എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Jan 25, 2023, 18:15 IST

കോഴിക്കോട്: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എം.ഡി.എം.എയുമായി ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമർ ജിഹാദ് എന്ന 26-കാരനെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. ലഹരിമരുന്ന് കൂടാതെ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറും സംഘവും ചേർന്ന് പ്രതിയെ പിടികൂടിയത്. ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമർ ജിഹാദെന്ന് പൊലീസ് പറഞ്ഞു.