മോഷണക്കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു
Nov 24, 2022, 00:05 IST

കൊച്ചി: എറണാകുളം സബ് കോടതിയില്‍ വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച പ്രതി തൻസീർ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . 2020-ല്‍ എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിലെത്തിച്ചത്. വൈപിന്‍ സ്വദേശിയായ തന്‍സീര്‍ മറ്റു നിരവധി കേസുകളിലും പ്രതിയാണ്.ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. വിചാരണയ്ക്കായാണ് തന്‍സീറിനെ കോടതിയില്‍ എത്തിച്ചത്. വരാന്തയില്‍ നിന്ന് കോടതിയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.