കത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്: മേയർക്കെതിരേ പ്രതിപക്ഷ സമരം തുടരും

കത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്: മേയർക്കെതിരേ പ്രതിപക്ഷ സമരം തുടരും
തിരുവനന്തപുരം: നഗരസഭയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ പേരിൽ പുറത്തുവന്ന കത്തിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതിഷേധ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി  പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും നടത്തുന്ന സമരം ഇന്നും തുടരും.

യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള സത്യഗ്രഹസമരവും തുടരുകയാണ്. മേയർ ആര്യാ രാജേന്ദ്രൻ രാജി വയ്ക്കുന്നത് വരെ സമരം തുടരാനാണ് കോൺഗ്രസിന്‍റെയും ബിജെപിയുടേയും തീരുമാനം. അതേസമയം, സമരം സംസ്ഥാന വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. 

ചൊവ്വാഴ്ച കോർപറേഷൻ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും. കഴിഞ്ഞ ദിവസത്തെ യോഗം സംഘർഷത്തിലാണ് കലാശിച്ചത്. അതേസമയം, കത്ത് പുറത്തുവന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്‍റെ ഉറവിടം കണ്ടെത്താൻ ക്രൈം ബ്രാഞ്ചിനോ വിജിലൻസിനോ സാധിച്ചിട്ടില്ല.

Share this story