Times Kerala

 കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം, തട്ടിയെടുത്തത് കോടികൾ; ബേ​സി​ക്​ ഫ​സ്റ്റ്​ ലേ​ണി​ങ്​ ഡയറക്ടർ അറസ്റ്റിൽ 

 
news
 കോ​ട്ട​യം: കേ​ര​ള​ത്തി​ലെ വി​ത​ര​ണ​ക്കാ​രാ​ക്കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്ത്​ കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന കേ​സി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ബേ​സി​ക്​ ഫ​സ്റ്റ്​ ലേ​ണി​ങ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ഡ​യ​റ​ക്ട​ർ അറസ്റ്റിൽ. ര​ൺ​ധീ​ർ​കു​മാ​ർ പ്രി​യ​ദ​ർ​ശി (47) ആണ് അറസ്റ്റിലായത് . മ​റ്റൊ​രു ത​ട്ടി​പ്പു​കേ​സി​ൽ ഝാ​ർ​ഖ​ണ്ഡി​ൽ അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങുകയായിരുന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ​ക്രൈം​ബ്രാ​ഞ്ച്​ ഓ​ഫി​സി​ലെ​ത്തി​ച്ച​ശേ​ഷം പ​രാ​തി​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​മ്പ​തോ​ളം പേ​രി​ൽ​നി​ന്നാ​ണ്​ ഇ​യാ​ൾ പ​ണം ത​ട്ടി​യ​തായാണ് കേസ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ക​മ്പ​നി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ത​ട്ടി​പ്പി​നെ​തി​രെ എ​റ​ണാ​കു​ള​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ വ​ർ​ഗീ​സ്​ പി. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 പ​രാ​തി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന്​ ക്രൈം​ബ്രാ​ഞ്ചി​നെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു.എ​റ​ണാ​കു​ള​ത്ത്​ തു​റ​ന്ന ഇ​വ​രു​ടെ ഓ​ഫി​സ് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റും ഒ​രു അ​ധ്യാ​പ​ക​ൻ ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​യി ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​കു​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ഗ്ദാ​നം.

Related Topics

Share this story