നെടുമ്പാശേരിയിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം കണ്ടെത്തി
Fri, 5 Aug 2022

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം കണ്ടെത്തി . ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .ജിദ്ദയിൽ നിന്നും പുലർച്ചെ ഇയാൾ കൊച്ചിയിലെത്തി. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട് .