ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്റ്റിൽ

 ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്റ്റിൽ
കോഴിക്കോട്: ജാ​മ്യ​ത്തി​ലി​റ​ങ്ങി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​യാ​ളെ എ​ട​ച്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ർ​ത്തി​ക​പ്പ​ള്ളി കു​റി​ഞ്ഞാ​ലി​യോ​ട് ചെ​ത്തി​ൽ സ​ലാ​മി​നെ​യാ​ണ് ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന്റെ പേ​രി​ൽ വ​ട​ക​ര സ​ബ് ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടെ  നിർദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. കു​റി​ഞ്ഞാ​ലി​യോ​ട്, കാ​ർ​ത്തി​ക​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ കേ​സി​ലാ​ണ് സ​ലാം നേ​ര​ത്തേ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​ന്റെ​യും എ​ക്സൈ​സി​ന്റെ​യും കേ​സു​ക​ളി​ലൊ​ന്നും ഉ​ൾ​പ്പെ​ടി​ല്ല എ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ലാ​ണ് സ​ബ് കോ​ട​തി​യി​ൽ​നി​ന്ന് സ​ലാ​മി​ന് ജാ​മ്യം ല​ഭി​ച്ച​ത്. എ​ട​ച്ചേ​രി എ​സ്.​ഐ ആ​ർ.​കെ. അ​ൻ​ഫി റ​സ്സ​ൽ, എ​സ്.​പി.​ഒ​മാ​രാ​യ കെ. ​മ​നോ​ജ്, സു​നി​ൽ കു​ട്ടി​കൃ​ഷ്ണ​ൻ, മ​നീ​ഷ്, ശാ​രി​ക എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  അ​റ​സ്റ്റ് ചെ​യ്ത​ത്.

Share this story