പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ ഷട്ടറിൽ ത​ക​രാ​ര്‍; ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​ത പുറപ്പെടുവിച്ചു

 പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ ഷട്ടറിൽ ത​ക​രാ​ര്‍; ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​ത പുറപ്പെടുവിച്ചു 
 പാ​ല​ക്കാ​ട്: പ​റ​മ്പി​ക്കു​ളം ഡാ​മി​ല്‍ ഷട്ടറിൽ ത​ക​രാ​ര്‍. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​നാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. മൂന്നു ഷട്ടറുകളും 10 സെന്‍റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ കൂടുതൽ ഉയരുകയായിരുന്നു.

ഇ​തേ​തു​ട​ർ​ന്ന് പെ​രി​ങ്ങ​ല്‍​കൂ​ത്ത് ഡാ​മി​ലേ​ക്ക് 20,000 ക്യൂ​സെ​ക്‌​സ് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ള്‍ തുറന്ന് ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. 

അ​തേ​സ​മ​യം, ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​ത പുറപ്പെടുവിച്ചിട്ടുണ്ട്. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് 4.5 മീ​റ്റ​ർ വ​രെ ഉയരാൻ സാധ്യതയുണ്ട്. തീ​ര​ത്തു​ള്ള​വ​ര്‍ ജാഗ്ര​ത പാലിക്കണമെന്നും മീ​ന്‍ പി​ടി​ക്കാ​നോ കു​ളി​ക്കാ​നോ പു​ഴ​യി​ല്‍ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Share this story