പുതിയ പാഠ്യപദ്ധതിയിൽ നിന്നും കേരളം പിന്മാറണം;സമസ്ത കാന്തപുരം വിഭാഗം

പുതിയ  പാഠ്യപദ്ധതിയിൽ നിന്നും കേരളം  പിന്മാറണം;സമസ്ത കാന്തപുരം വിഭാഗം
 കേരളത്തിൽ നടപ്പാക്കുന്ന പാഠ്യപദ്ധതിയിൽ ആശങ്കയുണ്ടെന്നും കേരളത്തിന്റെ സാമൂഹിക പരിസരത്തെ ഉൾകൊള്ളുന്നതല്ല പദ്ധതിയെന്നും സമസ്ത കാന്തപുരം വിഭാഗം. പുതിയ പാഠ്യ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.പാഠ്യപദ്ധതിയിലെ ലിംഗ സമത്വത്തിന് എതിരല്ല. എന്നാൽ ലിംഗ സമത്വത്തിന്റെ പേരിൽ മത വിഷയങ്ങളിലുള്ള കടന്ന് കയറ്റം അംഗീകരിക്കാനാകില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. പുതിയ പാഠ്യപദ്ധതി അംഗീകരിക്കാനാകില്ലെന്നും സ്ഥിരമായി സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്ന സമസ്ത സർക്കാരിനെ വിമർശിച്ചു.

Share this story