ശ​ബ​രീ​നാ​ഥ​ന് അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പഠിക്കണം; നാ​ട്ട​കം സു​രേ​ഷ്

ശ​ബ​രീ​നാ​ഥ​ന് അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പഠിക്കണം;  നാ​ട്ട​കം സു​രേ​ഷ്
കോ​ട്ട​യം: കെ.എസ്. ശ​ബ​രീ​നാ​ഥ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ട്ട​യം ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷ്. ഒ​രു ടാ​റ്റ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നും പെ​ട്ടെ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​യാ​ളാ​ണ് ശ​ബ​രീ​നാഥ്‌ എന്ന് സു​രേ​ഷ് പറഞ്ഞു. ശ​ബ​രീ​നാ​ഥ​ന് അ​റി​വ് കു​റ​വ് ഉ​ണ്ടെ​ങ്കി​ൽ പ​ഠി​ക്ക​ണ​മെ​ന്നും അദ്ദേഹം വി​മ​ർ​ശി​ച്ചു.

ശ​ബ​രീ​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്നി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന് എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. ശ​ബ​രീ​നാ​ഥി​ന് കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അറിയില്ലെന്നും  യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഏ​റെ നാ​ൾ പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് താ​നെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. 

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​ക​ളൊ​ക്കെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണ് നടത്താറുള്ളതെന്നും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ത​രൂ​ർ പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് ഡി​സി​സി​യെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പോ​ലും അ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും സു​രേ​ഷ് കൂട്ടിച്ചേർത്തു.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ശാ​ഠ്യം പി​ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന കെ.​എ​സ്. ശ​ബ​രീനാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടാ​യി​രു​ന്നു നാ​ട്ട​കം സുരേഷ് പ്രതികരിച്ചത്.

Share this story