

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസ്, ജില്ലാ മേഖലാ ഓഫീസ് , ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് കൊമേഴ്‌സിയല്‍ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും (ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസിംഗ്, ഡി.ഡി.ഇ.ഓ ) ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. (Interview)
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2026 ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പട്ടം പ്ലാമൂട്ടിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേഖലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , തിരിച്ചറിയല്‍ രേഖ, ഫോട്ടോഗ്രാഫ്, ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712318154.