

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ പൊതു വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ 6 മുതൽ 8 ശതമാനം പലിശ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ) വായ്പ അനുവദിക്കുന്നു. www.kswdc.org വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2328257, 9496015006. (Job Loan)