

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി / ഡിപ്ലോമ ഇൻ കാർഡിയോവാസ്‌കുലാർ ടെക്നോളജി യോഗ്യതയോടൊപ്പം കെ.പി.എസ്.സി അംഗീകരിച്ച ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. (Apply Now)