എൻജിനിയറിങ്‌, ആർക്കിടെക്‌ചർ ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

exam
 
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്‌ചർ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. 
 www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ആണ് ഫലം പ്രസിദ്ധീകരിച്ചത്. സെപ്‌റ്റംബർ 14 മുതൽ 20-ാം തീയതി രാവിലെ 10 മണി വരെ ഓൺലൈനായി ലഭിച്ച ഓപ്‌ഷനുകളുടെ അടിസ്ഥാനത്തിലാണ്‌ ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചത്‌. ഒന്നാംഘട്ടത്തിൽ അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഫീസ്‌ 23 മുതൽ 26 വൈകുന്നേരം 3 മണിക്കകം ഓൺലൈൻ പേയ്‌മെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ്‌പോസ്റ്റോഫീസുകൾ മുഖേനയോ അടയ്ക്കണം. രണ്ടാംഘട്ട അലോട്ട്‌മെന്റിനു പരിഗണിക്കുന്നതിനായി വിദ്യാർഥികൾ ഓപ്‌ഷൻ കൺഫർമേഷൻ നൽകണം. ഓപ്‌ഷൻ കൺഫർമേഷൻ നടത്തുന്നതിനും ഓപ്‌ഷനുകൾ ക്രമീകരിക്കുന്നതിനും/ഒഴിവാക്കുന്നതിനും പുതിയ കോഴ്‌സുകൾ/കോളേജുകൾ ഉണ്ടെങ്കിൽ അതിലേക്ക്‌ ഓപ്‌ഷനുകൾ നൽകുന്നതിനും 24 മുതൽ 27 വൈകീട്ട്‌ മൂന്നുവരെ കാൻഡിഡേറ്റ്‌ പോർട്ടലിൽ സൗകര്യം ലഭിക്കും. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ

Share this story