Times Kerala

കാർത്യായനിയമ്മയ്ക്ക് സാന്ത്വനമായി ജില്ലാ പഞ്ചായത്ത് 

 
കാർത്യായനിയമ്മയ്ക്ക് സാന്ത്വനമായി ജില്ലാ പഞ്ചായത്ത് 
ആലപ്പുഴ: നാരീശക്തി പുരസ്കാര ജേതാവ് കാർത്യായനിയമ്മയ്ക്ക് സാന്ത്വനമായി ജില്ലാ പഞ്ചായത്ത് ഒപ്പമുണ്ടെന്ന് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ചേപ്പാട് ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുള്ള വീട്ടിലെത്തി പ്രസിഡന്റ് കാർത്യായനിയമ്മയെയും ബന്ധുക്കളെയും കണ്ടു.
നൂറ്റിയൊന്ന് വയസുള്ളതിനാൽ ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ട്. ഒരു കാലിന് തളർച്ചയുണ്ടായി. മറ്റ് അസുഖങ്ങൾ ഒന്നുമില്ല. മകളും പേരക്കുട്ടികളുമടങ്ങുന്ന വീട്ടിലാണ് താമസം. പകൽ സമയത്ത് മക്കൾ ജോലിയ്ക്ക് പോകുന്നതിനാൽ കാർത്യായനിയമ്മയ്ക്ക് സഹായത്തിന് ആളില്ലാത്ത സ്ഥിതിയുണ്ട്.
പകൽ സമയത്ത് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പാലിയേറ്റീവ് നഴ്സിന്റെ പരിചരണം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഭക്ഷണവും മരുന്നുമടക്കമുള്ള എല്ലാ കാര്യങ്ങൾക്കും ജില്ലാ പഞ്ചായത്തിന്റെ സഹായം ഉണ്ടാകും. മക്കൾ നല്ല നിലയിൽ കാർത്യായനിയമ്മയെ പരിചരിക്കുന്നുണ്ട്. നഴ്സിന്റെ സാന്നിദ്ധ്യം അവർക്ക് സഹായകരമാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ സി.ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.ശോഭ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ടി.എസ്.താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.സന്തോഷ്, അഡ്വ.ആർ.റിയാസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിശ്വപ്രസാദ്, സനൽകുമാർ, സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി.രതീഷ്, പ്രേരക് കെ.സതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Topics

Share this story