ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവ൦: സമഗ്ര അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ്

329


കോഴിക്കോട്:   സമഗ്ര അന്വേഷണം ബാലുശ്ശേരിയിൽ ഡി വൈ എഫ് ഐ പ്രവർത്തകനെ എസ് ഡി പി ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് രംഗത്ത്.

 തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് ബാലുശ്ശേരിയിൽ എസ് ഡി പി ഐ നടത്തിയത്.  ഇത് എസ് ഡി പി ഐ കേരളത്തിലുടനീളം നടത്താൻ ശ്രമിക്കുന്ന ആക്രമണ പരമ്പരകളുടെ ട്രെയൽ റണ്ണാണെന്നും  സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഡി വൈ എഫ് ഐ പ്രസിഡന്‍റ് വി വസീഫ് പറഞ്ഞു.  സമഗ്രമായ അന്വേഷണം അതുകൊണ്ടുതന്നെ സംഭവത്തിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this story