Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaട്രാഫിക് പിഴയിൽ 50% ഇളവ്, കർഷക പെൻഷൻ പദ്ധതി വിപുലീകരിച്ചു: നിർണ്ണായക...

ട്രാഫിക് പിഴയിൽ 50% ഇളവ്, കർഷക പെൻഷൻ പദ്ധതി വിപുലീകരിച്ചു: നിർണ്ണായക തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം | Traffic fines

🎙️ Latest Podcast

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കുടിശ്ശികയുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ സംസ്ഥാനത്തെ കർഷക പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി.(50% discount on traffic fines, Cabinet meeting with crucial decisions)

വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകുന്ന ‘ആംനെസ്റ്റി സ്കീം’ വഴിയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 31/12/2024 വരെ രജിസ്റ്റർ ചെയ്ത എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമായിരിക്കും. ചുമത്തിയിട്ടുള്ള മൊത്തം പിഴയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും. ഇളവ് ലഭിക്കുന്നതിനായി 30/04/2026-ന് മുൻപ് പിഴ അടച്ചു തീർക്കേണ്ടതുണ്ട്.

നിരവധി ഇ-ചെല്ലാനുകൾ കുടിശ്ശികയായതും പിഴത്തുക ഉയർന്നതും കാരണം ഉടമകൾ തുക അടയ്ക്കാത്ത സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചത്. സംസ്ഥാനത്തെ ചെറുകിട-നാമമാത്ര കർഷകർക്ക് വലിയ ആശ്വാസമായി പെൻഷൻ പദ്ധതിയിൽ കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി. 2021-ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. മാസം 2000 രൂപ വീതമാണ് അനുവദിക്കുക. പദ്ധതിക്കായി 24.276 കോടി രൂപ മന്ത്രിസഭ അനുവദിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.