HomeKeralaനിലമ്പൂർ വനത്തിൽ 2 മാസം പഴക്കമുള്ള മൃതദേഹം: സമീപത്ത് കൊട്ടയും കത്തിയും...

നിലമ്പൂർ വനത്തിൽ 2 മാസം പഴക്കമുള്ള മൃതദേഹം: സമീപത്ത് കൊട്ടയും കത്തിയും | Nilambur forest

മലപ്പുറം: പൂക്കോട്ടുംപാടം അച്ചനള വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ അച്ചനള ഭാഗത്തേക്ക് പോകുന്ന വഴിയാണ് മൃതദേഹം കണ്ടെത്തിയത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാനെത്തിയ വനപാലകരാണ് മൃതദേഹം ആദ്യം കണ്ടത്.(2-month-old body found in Nilambur forest, Basket and knife found nearby)

ഇവിടെ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട ആളുടേതാണോ മൃതദേഹം എന്ന് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം ഏകദേശം രണ്ട് മാസത്തോളം പഴക്കമുള്ളതാണ്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.

Clickable Info Box