Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026ആറന്മുളയിൽ അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ശസ്ത്രക്രിയ പിഴവിനിരയായ ഉഷ...

ആറന്മുളയിൽ അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകി ശസ്ത്രക്രിയ പിഴവിനിരയായ ഉഷ ജോസഫ് | UDF

🎙️ Latest Podcast

പത്തനംതിട്ട : ആറന്മുള നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി ഒരു കുടുംബത്തിന്റെ വേറിട്ട പ്രതിഷേധം. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതമനുഭവിച്ച ഉഷ ജോസഫിന്റെ കുടുംബമാണ് തുക നൽകിയത്. (Woman who was the victim of surgical error gives the amount to UDF candidate in Aranmula)

ആരോഗ്യമന്ത്രി വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആറന്മുളയിൽ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. അബിൻ വർക്കിയാണ് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കും സിസ്റ്റം തകരാറിനും ഇരയായ കുടുംബമാണ് ഉഷയുടേതെന്ന് അബിൻ വർക്കി പറഞ്ഞു.

ആരോഗ്യവകുപ്പിനെതിരെയുള്ള അവരുടെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി നൽകിയ ഈ പണം സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതരമായ പിഴവിനെത്തുടർന്ന് ഉഷ ജോസഫും കുടുംബവും നീണ്ടകാലമായി നിയമപോരാട്ടത്തിലും ദുരിതത്തിലുമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.