HomeKerala Assembly Election 2026'മത്സരിക്കാനില്ല, ഇടതുസഹയാത്രികനായി തുടരും': ജയരാജ് വാര്യർ | Assembly Elections

‘മത്സരിക്കാനില്ല, ഇടതുസഹയാത്രികനായി തുടരും’: ജയരാജ് വാര്യർ | Assembly Elections

തൃശൂർ: തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ജയരാജ് വാര്യർ. താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ തന്റെ നിലപാട് അവരെ അറിയിച്ചതായും ജയരാജ് വാര്യർ പറഞ്ഞു.(Will not contest in Assembly Elections in Thrissur,  says Jayaraj Warrier )

തൃശൂരിലെ സി.പി.ഐ മന്ത്രിയെ നേരിട്ട് കണ്ടാണ് താൻ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന കാര്യം ജയരാജ് വാര്യർ അറിയിച്ചത്. ഇടതുപക്ഷ സഹയാത്രികനായി തുടരും. മന്ത്രി കെ. രാജനും പ്രൊഫ. സി. രവീന്ദ്രനാഥിനും വേണ്ടി വോട്ട് തേടി രംഗത്തുണ്ടാകും. എന്നാൽ സജീവ രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടുപ്പിലേക്കോ താനില്ല എന്ന് ജയരാജ് വാര്യർ വ്യക്തമാക്കി.

ജയരാജ് വാര്യരുടെ പിന്മാറ്റത്തോടെ തൃശൂർ മണ്ഡലത്തിൽ എൽഡിഎഫ് ആരെ നിർത്തുമെന്നത് വീണ്ടും ചർച്ചയായിരിക്കുകയാണ്. മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ പേര് മണ്ഡലത്തിൽ സജീവമായി ഉയർന്നു കേൾക്കുന്നുണ്ട്. ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന സമിതി ഈ പേര് പരിഗണിച്ചേക്കും.

Clickable Info Box