Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026സ്വർണ്ണത്തിൻ്റെ മൂല്യത്തിലടക്കം അവ്യക്തതയെന്ന് LDF സ്ഥാനാർത്ഥിയുടെ പരാതി: VD സതീശൻ്റെ നാമനിർദേശ...

സ്വർണ്ണത്തിൻ്റെ മൂല്യത്തിലടക്കം അവ്യക്തതയെന്ന് LDF സ്ഥാനാർത്ഥിയുടെ പരാതി: VD സതീശൻ്റെ നാമനിർദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രമുഖ മുന്നണി നേതാക്കളുടെ നാമനിർദ്ദേശ പത്രികകളിൽ പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ. പറവൂരിൽ വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു.(Uncertainty including the value of gold, Acceptance of VD Satheesan’s nomination papers postponed)

പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതിയെത്തുടർന്നാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിന്റെ പെനാൽറ്റി സംബന്ധിച്ച വിവരങ്ങൾ, കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചു കാണിച്ചു, സ്വത്ത് വിവരങ്ങളിലെ അവ്യക്തത എന്നിവയാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്രിക വീണ്ടും പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്രികയും മാറ്റിവെച്ചിരുന്നു. സത്യവാങ്മൂലത്തിൽ ആസ്തി വിവരങ്ങൾ മറച്ചുവെച്ചുവെന്ന കോൺഗ്രസ് പരാതി നിലനിൽക്കെയാണ് പത്രിക വിശദമായ പരിശോധനയ്ക്ക് മാറ്റിയത്. ഇത് പിന്നീട് സ്വീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.