HomeKerala Assembly Election 2026ആർ.എസ്.പിയിൽ പടലപ്പിണക്കം; മകനായി പ്രേമചന്ദ്രൻ, വഴങ്ങാതെ ഷിബു; ഇരവിപുരത്ത് കൂട്ടരാജി ഭീഷണി...

ആർ.എസ്.പിയിൽ പടലപ്പിണക്കം; മകനായി പ്രേമചന്ദ്രൻ, വഴങ്ങാതെ ഷിബു; ഇരവിപുരത്ത് കൂട്ടരാജി ഭീഷണി | RSP Candidate Dispute Eravipuram

കൊല്ലം/തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിയിൽ അസാധാരണ പ്രതിസന്ധി (RSP Candidate Dispute Eravipuram). കൊല്ലം ജില്ലയിലെ പാർട്ടിയുടെ ഉറച്ച സീറ്റായ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പാർട്ടി പിളർപ്പിന്റെ വക്കിലെത്തി. എൻ.കെ. പ്രേമചന്ദ്രൻ തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ദുർവാശി കാണിക്കുന്നുവെന്ന് ആരോപിച്ച് ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവെച്ചു.

തന്റെ മകൻ കാർത്തിക്കിനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കാൻ എൻ.കെ. പ്രേമചന്ദ്രൻ ശക്തമായ സമ്മർദ്ദം ചെലുത്തി. സംസ്ഥാന സെക്രട്ടറിയേറ്റിൽ കാർത്തിക്കിന്റെ പേരിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. എന്നാൽ, മകനെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി ജോണും എ.എ. അസീസും കടുത്ത നിലപാടെടുത്തു. “എണ്ണം നോക്കിയാണ് തീരുമാനമെങ്കിൽ ഞാനങ്ങ് ഇറങ്ങിയേക്കാം” എന്ന് ഷിബു രാജി ഭീഷണി മുഴക്കിയതോടെയാണ് രംഗം വഷളായത്.

ഒടുവിൽ തർക്കം പരിഹരിക്കാനായി ആർ.വൈ.എഫ് (RYF) സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ ഷിബു ബേബി ജോൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എം.എസ്. ഗോപകുമാറിനെയും കാർത്തിക്കിനെയും ഒഴിവാക്കാനാണ് വിഷ്ണു മോഹനെ കൊണ്ടുവന്നത്.

തന്റെ മകനെതിരെ എ.എ. അസീസ് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റിയിൽ പ്രേമചന്ദ്രൻ പൊട്ടിത്തെറിച്ചു. ഭൂരിപക്ഷം ഉണ്ടായിട്ടും മകനെ വെട്ടിയതിൽ പ്രേമചന്ദ്രൻ വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് എൻ. നൗഷാദിന്റെ രാജി. പാർട്ടിയിൽ നിന്ന് ഇനിയും കൂടുതൽ പേർ രാജിവെക്കുമെന്നും വിജയസാധ്യതയുള്ളവരെ തഴഞ്ഞതിൽ പ്രതിഷേധമുണ്ടെന്നും നൗഷാദ് വ്യക്തമാക്കി.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൊല്ലം ജില്ലയിൽ പാർട്ടിക്കുള്ളിലുണ്ടായ ഈ പൊട്ടിത്തെറി നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് (UDF) നേതൃത്വം.

Story Summary: Internal crisis in RSP intensified as Eravipuram constituency secretary N. Naushad resigned in protest over candidate selection. The conflict arose after N.K. Premachandran MP insisted on fielding his son Karthik, a move heavily opposed by Shibu Baby John and A.A. Aziz. After Shibu threatened to resign, Vishnu Mohan was declared the candidate. Naushad alleged that promising candidates were sidelined for nepotism and predicted a wave of resignations.

WhatsApp Channel Banner

Latest updates

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

നവകേരള ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം: ഡിജിപിക്ക് വിശദീകരണം...

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് (ADGP MR. Ajith Kumar) അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എഡിജിപി എം.ആർ. അജിത് കുമാർ ആറ് ദിവസങ്ങൾക്ക് ശേഷം ഡിജിപിക്ക് വിശദീകരണം...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...