HomeWorldആന്ത്രോപിക്കുമായി ഇനി ഇടപാടില്ലെന്ന് ട്രംപ്; എഐ കമ്പനിക്കെതിരെ കടുത്ത നടപടി; സൈനിക...

ആന്ത്രോപിക്കുമായി ഇനി ഇടപാടില്ലെന്ന് ട്രംപ്; എഐ കമ്പനിക്കെതിരെ കടുത്ത നടപടി; സൈനിക ഉപയോഗത്തിന് അനുമതി നൽകാത്തതാണ് തർക്കം | Trump Bans Anthropic AI Pentagon Dispute

വാഷിംഗ്ടൺ: എഐ സുരക്ഷയെച്ചൊല്ലി യുഎസ് സർക്കാരും അമേരിക്കൻ കൃത്രിമ ബുദ്ധി കമ്പനിയായ ആന്ത്രോപിക്കും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ, കമ്പനിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് നിർത്താൻ എല്ലാ സർക്കാർ ഏജൻസികൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകി (Trump Bans Anthropic AI Pentagon Dispute). സൈനിക ആവശ്യങ്ങൾക്കായി തങ്ങളുടെ എഐ സാങ്കേതികവിദ്യ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന പെന്റഗണിന്റെ അന്ത്യശാസനം ആന്ത്രോപിക് തള്ളിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ഞങ്ങൾക്ക് ഇത് വേണ്ട, അവരുമായി ഇനി ബിസിനസ്സ് നടത്തില്ല” എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

 

ആന്ത്രോപിക്കിന്റെ എഐ ചാറ്റ്ബോട്ട് ആയ ‘ക്ലോഡ്’, അമേരിക്കക്കാരെ നിരീക്ഷിക്കാനോ പൂർണ്ണമായും സ്വയം നിയന്ത്രിത ആയുധങ്ങളിൽ ഉപയോഗിക്കാനോ പാടില്ലെന്ന ഉറപ്പാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ദേശീയ സുരക്ഷയെ കമ്പനി അപകടത്തിലാക്കുന്നുവെന്നുമാണ് പെന്റഗണിന്റെ നിലപാട്. ഇതേത്തുടർന്ന് ആന്ത്രോപിക്കിനെ ‘സപ്ലൈ ചെയിൻ റിസ്ക്’ ആയി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. വിദേശ ശത്രുരാജ്യങ്ങളിലെ കമ്പനികൾക്ക് സാധാരണയായി നൽകുന്ന ഈ പദവി ആന്ത്രോപിക്കിന്റെ മറ്റ് ബിസിനസ് പങ്കാളിത്തങ്ങളെയും ദോഷകരമായി ബാധിക്കും.

സർക്കാരിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡി അറിയിച്ചു. അതേസമയം, സിലിക്കൺ വാലിയിലെ മറ്റ് എഐ കമ്പനികളായ ഓപ്പൺ എഐ, ഗൂഗിൾ എന്നിവടങ്ങളിലെ ഉദ്യോഗസ്ഥർ ആന്ത്രോപിക്കിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇലോൺ മസ്ക് സർക്കാരിനെ പിന്തുണയ്ക്കുകയും ആന്ത്രോപിക് പാശ്ചാത്യ സംസ്കാരത്തെ വെറുക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു. നിലവിലുള്ള സാങ്കേതികവിദ്യകൾ മാറ്റാൻ പെന്റഗണിന് ആറുമാസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഈ തർക്കം മസ്കിന്റെ എഐ പ്ലാറ്റ്‌ഫോമായ ‘ഗ്രോക്കിന്കൂ’ ടുതൽ സൈനിക കരാറുകൾ ലഭിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Summary: The Trump administration has banned all U.S. government agencies from using Anthropic’s AI technology after the company refused to allow unrestricted military use of its models.

WhatsApp Channel Banner

Latest updates

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

കോഴിക്കോട് എട്ടാമത് ‘മീം’ കവിയരങ്ങ്: കവിതകൾ ക്ഷണിച്ചു; മികച്ച...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് 'മീം' കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും...

വോൾട്ടാസ് പുതിയ ആധുനിക വാട്ടർ ഹീറ്റർ ശ്രേണി വിപണിയിലിറക്കി;...

കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡായ വോൾട്ടാസ് (Voltas water heater) ഉയർന്ന സുരക്ഷയും മികച്ച വൈദ്യുതി ലാഭവും ഉറപ്പുനൽകുന്ന പുതിയ വാട്ടർ ഹീറ്റർ ശ്രേണി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇൻസ്റ്റന്റ്, സ്റ്റോറേജ്...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...