Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് RSP: ചവറയിൽ ഷിബു ബേബി ജോൺ, ആറ്റിങ്ങലിൽ സന്തോഷ്...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് RSP: ചവറയിൽ ഷിബു ബേബി ജോൺ, ആറ്റിങ്ങലിൽ സന്തോഷ് ഭദ്രൻ | RSP

🎙️ Latest Podcast

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് എ.എ. അസീസാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഇത്തവണ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിക്കുന്നത്.(RSP announces candidates, Shibu Baby John in Chavara)

ചവറ: ഷിബു ബേബി ജോൺ, കുന്നത്തൂർ: ഉല്ലാസ് കോവൂർ, ഇരവിപുരം: അഡ്വ. വിഷ്ണു മോഹൻ, ആറ്റിങ്ങൽ: സന്തോഷ് ഭദ്രൻ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. യുവജന സംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന ഭാരവാഹികൾക്ക് ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ പ്രാധാന്യം നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

കണ്ണൂരിലെ പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിക്കുകയാണെങ്കിൽ, സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സിപിഎമ്മിൽ നിന്ന് പുറത്തായതിന് ശേഷം വി. കുഞ്ഞികൃഷ്ണൻ നടത്തിയ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി നേതൃത്വം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.