HomeKerala Assembly Election 2026പേരാവൂരിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: സണ്ണി ജോസഫിൻ്റെ പരിഹാസത്തിന് മറുപടിയുമായി KK ശൈലജ...

പേരാവൂരിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: സണ്ണി ജോസഫിൻ്റെ പരിഹാസത്തിന് മറുപടിയുമായി KK ശൈലജ | KK Shailaja

കണ്ണൂർ: പേരാവൂർ നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തന്നെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പരസ്പര വിമർശനങ്ങളും ശക്തമാകുന്നു. ഇരിട്ടി താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും മാധ്യമങ്ങളോട് പ്രതികരിച്ചത്.(Political fight intensifies in Peravoor, KK Shailaja responds to Sunny Joseph’s statement)

യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് കെ.കെ. ശൈലജയുടെ പാർട്ടി പദവികളെ പരിഹസിച്ചാണ് സംസാരിച്ചത്. ഓരോ തവണ തോൽക്കുമ്പോഴും കെ.കെ. ശൈലജയ്ക്ക് പാർട്ടി പ്രമോഷൻ നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അവരെ കേന്ദ്ര കമ്മിറ്റിയിലെടുത്തു. ഇത്തവണ പേരാവൂരിൽ പരാജയപ്പെടുമ്പോൾ ശൈലജയെ പോളിറ്റ് ബ്യൂറോയിൽ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കെ. സുധാകരൻ പേരാവൂരിൽ നേരിട്ടെത്തി പ്രചാരണം നയിക്കുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സണ്ണി ജോസഫിന്റെ പരിഹാസത്തിന് കൃത്യമായ മറുപടിയുമായി കെ.കെ. ശൈലജയും രംഗത്തെത്തി. പാർട്ടിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ടല്ല, മറിച്ച് പ്രവർത്തനങ്ങൾ പരിഗണിച്ചാണെന്ന് ശൈലജ വ്യക്തമാക്കി. 2024-ൽ വടകരയിൽ പരാജയപ്പെട്ടത് കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് ജനങ്ങൾ കരുതിയതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുക എന്നത് തങ്ങളുടെ രീതിയല്ലെന്നും അതീവ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് താൻ പേരാവൂരിൽ മത്സരിക്കുന്നതെന്നും ശൈലജ പറഞ്ഞു.

പേരാവൂർ മണ്ഡലത്തിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. സണ്ണി ജോസഫും മുൻ മന്ത്രിയായ കെ.കെ. ശൈലജയും നേർക്കുനേർ വരുമ്പോൾ മണ്ഡലത്തിലെ ജനവിധി ആർക്കൊപ്പമാകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

WhatsApp Channel Banner

Latest updates

ട്രംപിന്റെ പുതിയ താരിഫിൽ ഇന്ത്യയ്ക്ക് ആശ്വാസം; 12.5%ൽ നിന്ന്...

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ താരിഫ് നടപടികളിൽ ഇന്ത്യയ്ക്ക് ആശ്വാസം. നേരത്തെ ഇന്ത്യയ്ക്ക് 12.5 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ്...

ഓസ്ട്രേലിയയിൽ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി യുവതി...

പെർത്ത്: ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. എറണാകുളം അങ്കമാലി സ്വദേശിനിയായ ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേയും മിൽസ് റോഡ് വെസ്റ്റും സംഗമിക്കുന്ന...

ത്രിപുരയിൽ ദമ്പതികളെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി;...

അഗർത്തല: ത്രിപുരയിലെ സൗത്ത് ത്രിപുര ജില്ലയിൽ ദമ്പതികളെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു (Tripura family deaths). വെസ്റ്റ് മുഹുരിപൂർ സ്വദേശികളായ ശങ്കർ ചക്രവർത്തി (65), ഭാര്യ ഛബി...

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു; ബഹ്റൈനിൽ അപായ...

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ദേശീയ എർലി വാർണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകിയ മുന്നറിയിപ്പ് റദ്ദാക്കിയതായി സൗദി സിവിൽ...

ശബരിമല തന്ത്രിയായി ബ്രഹ്മദത്തൻ; ചിങ്ങം ഒന്നിന് ചുമതലയേൽക്കാൻ ദേവസ്വം...

പത്തനംതിട്ട: ശബരിമലയുടെ പുതിയ തന്ത്രിയായി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡ് യോഗത്തിലാണ് നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത് (Sabarimala Thantri Brahmadathan...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....