കോഴിക്കോട്: മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായ കൊടുവള്ളി നിലനിർത്താൻ യുവനേതാവ് പി.കെ. ഫിറോസ് പ്രചാരണരംഗത്ത് സജീവമാകുന്നു. കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് താമരശ്ശേരിയിൽ സമാപിച്ച വമ്പിച്ച റോഡ് ഷോയോടെയാണ് ഫിറോസ് തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് നൽകിയത്.(PK Firos’s road show spreads excitement in Koduvally)
എം.കെ. മുനീറിനെപ്പോലെയുള്ള മുതിർന്ന നേതാവിന്റെ പിൻഗാമിയായി കൊടുവള്ളിയിൽ മത്സരിക്കാൻ കഴിയുന്നത് വലിയൊരു അംഗീകാരമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമായി കാണുന്നു, എന്ന് പി.കെ. ഫിറോസ് പറഞ്ഞു.
പാർട്ടിയിലോ യുഡിഎഫ് മുന്നണിയിലോ നിലവിൽ യാതൊരുവിധ വിഭാഗീയതയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലയിടങ്ങളിൽ ലീഗ് നേതാക്കൾക്കിടയിൽ പിണക്കങ്ങളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത് തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

