Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേട്‌, കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകും': അയിഷാ പോറ്റി...

‘വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേട്‌, കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകും’: അയിഷാ പോറ്റി | CPM

🎙️ Latest Podcast

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ വിസ്മയം ഉണ്ടാകുമെന്ന് അയിഷാ പോറ്റി. തന്റെ വിജയം ജനങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞതാണെന്നും വോട്ടെണ്ണൽ ഫലം വരുമ്പോൾ അത് ബോധ്യപ്പെടുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.(Personal abuse is their ignorance, Aisha Potty against CPM )

തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ പിള്ളേരുടെ അറിവുകേടാണ്, അത് സി.പി.എമ്മിന്റെ ശൈലിയാണ്. രാഷ്ട്രീയ വഞ്ചന നടത്തിയതിന്റെ കുറ്റബോധം സി.പി.എമ്മിനെ വല്ലാതെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വഞ്ചന ആരും അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു.

വി.എസ്. അച്യുതാനന്ദനോട് വഞ്ചന കാട്ടിയത് ആരാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാമെന്നും താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ലെന്നും അയിഷാ പോറ്റി വ്യക്തമാക്കി. കൊട്ടാരക്കരയിലെ വോട്ടർമാർ തന്നോടൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവരുള്ളത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.