HomeKerala Assembly Election 2026നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പ്: എറണാകുളം റൂറലിൽ 3000ത്തോളം പോലീസുകാരെ വിന്യസിക്കും; സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമായി | Assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.(Assembly elections, Around 3000 police personnel to be deployed in Ernakulam Rural)

തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയിൽ നിന്ന് 300 ഓളം ഉദ്യോഗസ്ഥർ ഉണ്ടാകും. തമിഴ്‌നാട് പോലീസും സുരക്ഷാ ചുമതലകളിൽ പങ്കുചേരും. 1852 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

നിരീക്ഷണത്തിനായി 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചു. ഓരോ സംഘത്തിനൊപ്പവും നടപടികൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. ജില്ലയിലെ ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി ആകെ 1989 ബൂത്തുകളാണുള്ളത്. ഇതിൽ എത്തിപ്പെടാൻ പ്രയാസമുള്ള ആറ് ബൂത്തുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ബൂത്തുകളിലും വോട്ടെണ്ണൽ – പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സുരക്ഷാ അവലോകന യോഗം എസ്പി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.

WhatsApp Channel Banner

Latest updates

കാനഡയ്ക്കുമേൽ 50 ശതമാനം താരിഫ് ചുമത്തി യുഎസ്; വ്യാപാര...

കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (US Tariffs On Canadian Goods). കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങളായ മദ്യം,...

പശ്ചിമ ബംഗാൾ സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം: 3 യുവാക്കൾ...

മൈസൂരു: ചാമരാജ്‌നഗർ ജില്ലയിലെ കൊല്ലേഗലയിലെ ലോഡ്ജ് മുറിയിൽ വെച്ച് യുവതി കൂട്ടമാനഭംഗത്തിനിരയായെന്ന പരാതിയിൽ മൂന്ന് യുവാക്കളെ മൈസൂരു ജില്ലാ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി. നരസിപൂർ സ്വദേശികളായ റിഹാൻ, കിരൺ, കിഷോർ എന്നിവരെയാണ് പൊലീസ്...

നീറ്റ് ഫലത്തിൽ പിഴവാരോപിച്ച് മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചു...

മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result Dispute). സോഹം ഗാവ്തെ എന്ന വിദ്യാർത്ഥിയാണ്...

ഹമാസ് തലവനായി ഖലീൽ അൽ ഹയ്യ തെരഞ്ഞെടുക്കപ്പെട്ടു: യാഹ്യ...

ഗാസ: ഹമാസിന്റെ പുതിയ രാഷ്ട്രീയകാര്യ തലവനായി മുതിർന്ന നേതാവും ചീഫ് നെഗോഷ്യേറ്ററുമായ ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു. 2024-ൽ ഗാസയിൽ വെച്ച് ഇസ്രായേൽ സൈന്യം വധിച്ച യാഹ്യ സിൻവാറിന്റെ പിൻഗാമിയായാണ് അദ്ദേഹം സംഘടനയുടെ...

‘കുട്ടികളെ പ്രകോപിപ്പിക്കരുത്, കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണം, ചോദ്യപേപ്പർ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച കേസിൽ കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് പ്രധാനമന്ത്രിയുടെ...

DON'T MISS

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...