HomeIran Israel Conflict'അവിവേകപൂർണ്ണമായ ഭീഷണികൾ സൈനിക നീക്കത്തെ ബാധിക്കില്ല, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ...

‘അവിവേകപൂർണ്ണമായ ഭീഷണികൾ സൈനിക നീക്കത്തെ ബാധിക്കില്ല, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കണം’: ട്രംപിൻ്റെ ഭീഷണിക്ക് ഇറാൻ്റെ മറുപടി | Trump

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “അവിവേകപൂർണ്ണമായ ഭീഷണി” കണ്ട് ഇറാൻ പിന്മാറില്ലെന്നും ഇത്തരം “അടിസ്ഥാനരഹിതമായ വാചകക്കസർത്ത്” യുഎസ്-ഇസ്രായേൽ സേനകൾക്കെതിരായ സൈനിക നീക്കത്തെ ബാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Reckless threats will not affect offensive Ops, Iran’s response to Trump)

രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്, ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്ത് ഇറാൻ സർക്കാർ. ഏപ്രിൽ 7-ന് യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ള പൗരന്മാർ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യച്ചങ്ങല’ തീർക്കണമെന്നാണ് നിർദ്ദേശം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ നീക്കം.

പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ യുവജന-കായിക വകുപ്പ് ഉപമന്ത്രി അലിറേസ റഹീമി എക്സിൽ കുറിച്ചത് പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ്. ഉജ്ജ്വലമായ ഭാവിക്ക് വേണ്ടിയുള്ള ഇറാന്റെ യുവജന മനുഷ്യച്ചങ്ങല എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം, അധിനിവേശക്കാർക്കെതിരായ സായുധ സേനയുടെ നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 6-ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ തികച്ചും പ്രകോപനപരമായ ഭാഷയിലാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും പാലങ്ങൾക്കും നേരെ ഏകോപിത ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. “ചൊവ്വാഴ്ച ഇറാനിൽ ‘പവർ പ്ലാന്റ് ഡേ’യും ‘ബ്രിഡ്ജ് ഡേ’യും ആയിരിക്കും. അതിന് തുല്യമായി മറ്റൊന്നും ഉണ്ടാവില്ല!!! ഭ്രാന്തന്മാരേ, ആ ഹോർമുസ് കടലിടുക്ക് തുറക്കൂ, ഇല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും – കാത്തിരുന്ന് കാണൂ! അല്ലാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപ്,” ട്രംപ് കുറിച്ചു.

പിന്നീട് മറ്റൊരു പോസ്റ്റിൽ “ചൊവ്വാഴ്ച രാത്രി 8 മണി” എന്ന് അദ്ദേഹം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അതേസമയം, ഇറാനും വാഷിംഗ്ടണും തമ്മിൽ കരാറിലെത്താനുള്ള സൂചനകൾ കണ്ടാൽ ആക്രമണ പദ്ധതി ട്രംപ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന് ഉത്തരവിടാനുള്ള അധികാരം ട്രംപിന് മാത്രമാണെങ്കിലും, നിലവിലെ സാഹചര്യം വിലയിരുത്തി അദ്ദേഹം തീരുമാനത്തിൽ മാറ്റം വരുത്തിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായ സൈനിക പരാജയങ്ങളിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഇത്തരം ഭീഷണികൾ ഉണ്ടാകുന്നതെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് പറഞ്ഞു. പശ്ചിമേഷ്യയിൽ അമേരിക്ക നേരിട്ട അപമാനം മായ്ച്ചു കളയാൻ ഇത്തരം പ്രസ്താവനകൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ കണ്ടെയ്നർ കപ്പലായ ‘SDN 7’-ന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ക്രൂയിസ് മിസൈൽ തൊടുത്തു. ആക്രമണത്തിൽ കപ്പൽ തകരുകയും വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു. അമേരിക്കയുടെ ‘LHA-7’ എന്ന യുദ്ധക്കപ്പലിന് നേരെയും ശക്തമായ ആക്രമണമുണ്ടായി. ഇതോടെ കപ്പലിന് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഉൾഭാഗത്തേക്ക് പിന്മാറേണ്ടി വന്നുവെന്നും ഇറാൻ പറയുന്നു.

ടെൽ അവീവ്, ഹൈഫ, ബീർ ഷെവ എന്നിവിടങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും പെറ്റാ ടിക്കയിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിലും ഐആർജിസി ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തി. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ രണ്ടാം ഘട്ടത്തിൽ കുവൈറ്റിലെ യുഎസ് ‘അൽ-അദൈരി’ ബേസിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി ഹെലികോപ്റ്റർ ശേഖരവും സൈനിക താമസസൗകര്യങ്ങളും തകർത്തു. ബാഗ്ദാദിലെ യുഎസ് ‘വിക്ടോറിയ’ ബേസിലെ കമാൻഡ് സെന്ററുകളും ലക്ഷ്യമിട്ടു.

ഇറാനെ ഒരു രാത്രികൊണ്ട് “ഇല്ലാതാക്കാൻ” കഴിയുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുമ്പായി ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാൻ കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്നും രാജ്യം “ശിലായുഗത്തിലേക്ക്” മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

“ഇതൊരു നിർണ്ണായക കാലഘട്ടമാണ്. യുദ്ധം അവസാനിപ്പിക്കാൻ അവർക്ക് ആവശ്യമായ സമയം നൽകിയിട്ടുണ്ട്. അവർ ചോദിച്ച ഏഴ് ദിവസത്തിന് പകരം പത്ത് ദിവസം നൽകി. നാളെ എട്ട് മണി വരെ അവർക്ക് സമയമുണ്ട്. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് കാണാം,” എന്നായിരുന്നു വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ്.

WhatsApp Channel Banner

Latest updates

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ്...

‘വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധം, സുപ്രധാന നാഴികക്കല്ലായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കേന്ദ്ര നഷ്ടപരിഹാര കേസ്...

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്...

CJP പ്രക്ഷോഭം ശക്തം: ഡൽഹിയിൽ സുരക്ഷ കൂട്ടാൻ കേന്ദ്രം;...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതിപക്ഷ സംഘടനകളും നടത്തുന്ന സമരം ശക്തിപ്പെടുന്നതിനിടെ ഡൽഹിയിലെ ക്രമസമാധാന നില ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ കൂടി വിന്യസിക്കാൻ...

‘കണ്ണിന് കണ്ണ്’: US ആക്രമണം തുടർന്നാൽ ഗൾഫ് മേഖലയിലെ...

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടർച്ചയായ 12-ാം ദിവസവും തുടർന്നു. ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിനും സിവിലിയന്മാർക്കും ഇറാന്റെ ഭാഗത്ത് നിന്നുള്ള ഭീഷണി...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....