Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും, ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ട്, ശബരിമലയിലേത്...

‘കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയർത്തും, ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ട്, ശബരിമലയിലേത് കൃത്യതയോടെയുള്ള നിലപാട്’: മുഖ്യമന്ത്രി | CM Pinarayi Vijayan

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(People are united for the continuation of the government, says CM Pinarayi Vijayan)

പ്രതിപക്ഷം വർഗീയതയെ കൂട്ടുപിടിച്ച് അസത്യപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ പ്രകടനപത്രികകൾ നൽകിയ ശേഷം അവ ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ രീതി ഇന്ന് മാറിയെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന വിശ്വസ്തതയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിയ സാഹചര്യം അന്നുണ്ടായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് കൃത്യതയോടെയുള്ള നിലപാടാണെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയാലും ഇടതുമുന്നണിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഒരു പ്രചാരണ വിഷയമാക്കണോ എന്നത് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്ന്അദ്ദേഹം ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.