Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala
HomeKerala Assembly Election 2026വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM...

വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM Shaji

🎙️ Latest Podcast

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(KM Shaji’s flex board set on fire, Police register case)

കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കൽ, നാശനഷ്ടങ്ങൾ വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.

2011-ൽ മണ്ഡലം രൂപീകരിച്ചത് മുതൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച കോട്ടയായാണ് വേങ്ങര അറിയപ്പെടുന്നത്. എന്നാൽ ഇത്തവണ മുസ്ലീം ലീഗ് മണ്ഡലത്തിൽ വലിയൊരു മാറ്റത്തിന് മുതിർന്നിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം. ഷാജിയെയാണ് ലീഗ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.