HomeKerala Assembly Election 2026ചേർത്തലയിലും മാനന്തവാടിയിലും മന്ത്രിമാരുടെ തിരിച്ചുവരവ്: എലത്തൂരിലും ആറന്മുളയിലും ഇടതുകോട്ടകളിൽ വിള്ളൽ |...

ചേർത്തലയിലും മാനന്തവാടിയിലും മന്ത്രിമാരുടെ തിരിച്ചുവരവ്: എലത്തൂരിലും ആറന്മുളയിലും ഇടതുകോട്ടകളിൽ വിള്ളൽ | Kerala Assembly Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ സമ്മിശ്ര വികാരം. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ചില മന്ത്രിമാർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ, മറ്റു ചിലർ ഇപ്പോഴും കടുത്ത പോരാട്ടത്തിൽ പിന്നിലാണ്.(Kerala Assembly Election Results 2026, P Prasad Lead Cherthala, Veena George Trailing)

ചേർത്തലയിൽ മന്ത്രി പി. പ്രസാദ് വൻ തിരിച്ചുവരവ് നടത്തി. ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്ന അദ്ദേഹം രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ 636 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചു. മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളു ലീഡ് നില മെച്ചപ്പെടുത്തി. സിപിഎമ്മിന്റെ കരുത്തുറ്റ മണ്ഡലമായ തിരുനെല്ലിയിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് കേളു മുന്നിലെത്തിയത്.

എലത്തൂരിൽ രണ്ടാം റൗണ്ട് വോട്ടുകൾ പൂർത്തിയാകുമ്പോഴും മന്ത്രി എ.കെ. ശശീന്ദ്രൻ പിന്നിലാണ്. മണ്ഡലത്തിൽ യുഡിഎഫ് അനുകൂല തരംഗം പ്രകടമാകുന്നു ആറന്മുളയിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് ആദ്യ മണിക്കൂറുകളിൽ ലീഡ് കണ്ടെത്താനായിട്ടില്ല. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി മികച്ച പോരാട്ടം കാഴ്ചവെക്കുന്നു. പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ പിന്നിലാണ്.

ഇടുക്കിയിലെ യുഡിഎഫ് കോട്ടയായ തൊടുപുഴയിൽ പി.ജെ. ജോസഫിന്റെ ലീഡ് നില കുതിച്ചുയരുകയാണ്. നിലവിൽ 7000-ത്തിന് മുകളിൽ വോട്ടുകളുടെ വ്യക്തമായ ലീഡ് അദ്ദേഹം നിലനിർത്തുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും യുഡിഎഫ് വൻ മുന്നേറ്റമാണ് നിലവിൽ കാഴ്ചവെക്കുന്നത്.

Story Summary

As the counting progresses, Ministers P. Prasad and O.R. Kelu have regained their leads in Cherthala and Mananthavady, respectively. However, Ministers Veena George, A.K. Saseendran, and Ganesh Kumar remain trailing, while the UDF shows a dominant performance in Thodupuzha with a lead exceeding 7,000 votes.

WhatsApp Channel Banner

Latest updates

കനത്ത മഴയ്ക്കിടെ തോട്ടിൽ നിന്ന് വെളിച്ചം: തിരച്ചിൽ, ഒടുവിൽ...

കൊച്ചി: കനത്ത മഴയ്ക്കും പ്രളയഭീതിക്കുമിടയിൽ തോട്ടിൽ നിന്ന് വിചിത്രമായ വെളിച്ചം കണ്ടത് എറണാകുളം പിറവം പാലച്ചുവട്ടിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രി പന്ത്രണ്ടരയോടെ പാലച്ചുവട് ആനിത്തോട്ടിലാണ് സംഭവം. തോട്ടിന്റെ അടിത്തട്ടിൽ നിന്നും ഉയർന്ന...

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

കാവേരി ജലത്തർക്കം രൂക്ഷം: തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം...

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ദിവസവും 3,500 ക്യുസെക്സ് ജലം വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ...

സ്‌കൂൾ അവധി പ്രഖ്യാപനം വൈകി: എറണാകുളം കളക്ടർ ജി....

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളായ CPM പ്രവർത്തകരുടെ...

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെയുള്ള ഏഴ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....