തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിന് കരുത്തുപകർന്ന് എൻഡിഎ നാല് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.(Kerala Assembly Election Results 2026, BJP Leads four seats)
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശക്തമായ ലീഡ് നിലനിർത്തുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന നേമം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹം മുന്നിലാണ്. തപാൽ വോട്ടുകൾ മുതൽ ലീഡ് നിലനിർത്തുന്ന ശോഭാ സുരേന്ദ്രൻ പാലക്കാട് നഗരസഭാ പരിധിയിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ലീഡ് ഉയർത്തി.
കോഴിക്കോട് സൗത്തിൽ അപ്രതീക്ഷിത മുന്നേറ്റവുമായി നവ്യ ഹരിദാസ് ലീഡ് ചെയ്യുന്നത് എൽഡിഎഫ്-യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. തിരുവല്ലയിൽ അനൂപ് ആന്റണി ലീഡ് നിലനിർത്തുന്നത് എൻഡിഎയ്ക്ക് വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്. ആദ്യ ഘട്ടത്തിൽ കാസർകോട് മണ്ഡലത്തിൽ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് എൻഡിഎ പിന്നിലേക്ക് പോയി. അതുപോലെ, വലിയ വിജയം പ്രതീക്ഷിച്ചിരുന്ന കഴക്കൂട്ടം മണ്ഡലത്തിൽ നിലവിൽ വി. മുരളീധരൻ പിന്നിലാണ്.
Story Summary
The BJP-led NDA is leading in four key constituencies in the 2026 Kerala Assembly Election, including Nemom, Palakkad, Kozhikode South, and Thiruvalla. While candidates like Rajeev Chandrasekhar and Shobha Surendran maintain leads, the party faced setbacks in Kasaragod and Kazhakoottam in the later rounds of counting.

