Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKerala Assembly Election 2026'അയാം വെരി ഹാപ്പി': വോട്ട് രേഖപ്പെടുത്തി PK ശശി | PK...

‘അയാം വെരി ഹാപ്പി’: വോട്ട് രേഖപ്പെടുത്തി PK ശശി | PK Sasi

🎙️ Latest Podcast

പാലക്കാട്: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ താൻ അതീവ സന്തുഷ്ടനാണെന്ന് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശി. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very happy, PK Sasi casts his vote on Assembly election )

അയാം വെരി ഹാപ്പി എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ നിന്ന് മാറി മറ്റൊരു ചിഹ്നത്തിൽ വോട്ട് ചെയ്യുന്നത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്ത് ഇത്തവണ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണ്ഡലത്തിൽ എൽഡിഎഫ് വലിയ പരാജയഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.