Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026ട്വന്റി20-ക്ക് ഇരട്ട പ്രഹരം: ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ല,...

ട്വന്റി20-ക്ക് ഇരട്ട പ്രഹരം: ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി നടി വീണാ നായർക്കും വോട്ടില്ല, പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ മത്സരിക്കും | Veena Nair

🎙️ Latest Podcast

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യകക്ഷിയായ ട്വന്റി 20 പ്രഖ്യാപിച്ച രണ്ട് പ്രമുഖ സ്ഥാനാർത്ഥികൾക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന നടി വീണാ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥി നടി ലക്ഷ്മി പ്രിയയ്ക്കുമാണ് ഈ തിരിച്ചടിയുണ്ടായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.(Double blow to Twenty20, Ettumanoor candidate actress Veena Nair also has no vote)

ചങ്ങനാശ്ശേരി മണ്ഡലത്തിൽ തനിക്ക് വോട്ട് ഉണ്ടെന്നായിരുന്നു വീണാ നായരുടെ വിശ്വാസം. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തോട് പറഞ്ഞിരുന്നു. എന്നാൽ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ പേര് കണ്ടെത്താനായില്ല. പത്രിക സമർപ്പിക്കുമ്പോൾ വോട്ടർ പട്ടികയിലെ ക്രമനമ്പർ നിർബന്ധമായതിനാൽ വീണയ്ക്ക് മത്സരിക്കാൻ സാധിക്കില്ല.

ലക്ഷ്മി പ്രിയയുടെ പേരും വോട്ടർ പട്ടികയിലില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. നിലവിൽ താമസിക്കുന്ന തൃപ്പൂണിത്തുറയിലോ മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലോ അവരുടെ പേര് പട്ടികയിലില്ല. ഇതേത്തുടർന്ന് ഇന്നലെ പെരുമ്പാവൂരിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിരുന്നു.

പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയയ്ക്ക് പകരം ട്വന്റി 20 സ്ഥാനാർത്ഥിയായി ജിബി പാത്തിക്കൽ മത്സരിക്കുമെന്നാണ് സൂചന. ഒരു കോൺഗ്രസ് നേതാവിനെയും പാർട്ടി ഇവിടെ പരിഗണിക്കുന്നുണ്ട്. ഏറ്റുമാനൂരിലും പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ട്വന്റി 20 നേതൃത്വം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.