HomeKerala Assembly Election 2026സിപിഎം സ്ഥാനാർത്ഥി പട്ടിക: ഐസക്കും ഇ.പി.യും പുറത്ത്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം;...

സിപിഎം സ്ഥാനാർത്ഥി പട്ടിക: ഐസക്കും ഇ.പി.യും പുറത്ത്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം; സുരേഷ് കുറുപ്പ് മടങ്ങിയെത്തിയേക്കും | CPM Candidate List Kerala 2026

കോട്ടയം/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം (CPM Candidate List Kerala 2026). മുൻപ് മാറ്റിനിർത്തിയ മുതിർന്ന നേതാക്കളായ ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവർ ഇത്തവണയും പട്ടികയിലുണ്ടാകില്ലെന്ന് ഉറപ്പായി. മാർച്ച് 4-ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പട്ടികയ്ക്ക് അന്തിമരൂപമാകും.

ശൈലജയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് താൽപ്പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ പട്ടികയിൽ അവർ ഉൾപ്പെട്ടിട്ടില്ല. മട്ടന്നൂരിന് പകരം പേരാവൂർ സീറ്റ് നിർദ്ദേശിക്കപ്പെട്ടെങ്കിലും മട്ടന്നൂർ അല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ശൈലജ വ്യക്തമാക്കിയതായാണ് വിവരം. പേരാവൂരിൽ യുഡിഎഫിന്റെ സണ്ണി ജോസഫ് ആണ് നിലവിലെ എംഎൽഎ.

കോട്ടയത്ത് കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ സുരേഷ് കുറുപ്പിനെ വീണ്ടും മത്സരരംഗത്തിറക്കണമെന്ന നിർദ്ദേശം സജീവ പരിഗണനയിലാണ്.കായംകുളത്ത് യു. പ്രതിഭയും അരൂരിൽ ദലീമ ജോജോയും വീണ്ടും പരിഗണനയിലുണ്ട്. എന്നാൽ എം.വി. ഗോവിന്ദന്റെ പത്നി പി.കെ. ശ്യാമള മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന.

വർക്കലയിൽ വി. ജോയിയുടെ പേര് ഉയർന്നുവന്നെങ്കിലും ജില്ലാ സെക്രട്ടറിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്.മുതിർന്നവർക്ക് പകരം പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാകും ഇത്തവണയും സിപിഎം പുറത്തിറക്കുക. മാർച്ച് ആദ്യവാരത്തോടെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ചിത്രം തെളിയും.

Story Summary: CPM State Secretariat’s preliminary discussions on candidate selection suggest that veteran leaders like T.M. Thomas Isaac, E.P. Jayarajan, and P.K. Sreemathi will remain excluded as per previous norms. While the central leadership favors K.K. Shailaja’s candidacy, she reportedly declined the proposal to contest from Peravoor, preferring Mattannur. Suresh Kurup is being considered for Kottayam, while district secretaries are likely to be kept away from the contest. Final decisions are expected after the March 4 State Committee meeting.

WhatsApp Channel Banner

Latest updates

പ്രീ സെയിൽസിൽ റെക്കോർഡ് തകർത്ത് ‘അവഞ്ചേഴ്സ്: ഡൂംസ്ഡേ’: 12...

ന്യൂഡൽഹി: മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അഡ്വാൻസ് ബുക്കിംഗിൽ ചരിത്ര കുതിപ്പ്. അമേരിക്കയിലെ പ്രീമിയം തിയേറ്ററുകളിൽ ആരംഭിച്ച പ്രീ-സെയിൽസിൽ വെറും 12...

CJP വിവാദം: പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് രാഹുൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയം ലോക്‌സഭാ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാരിന്റെ അനുമതി വേണമെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചതെന്ന് വീഡിയോ...

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...